Skip to main content

Posts

മദ്ധ്യ വേനലവധിക്ക് സ്കൂൾ അടയ്ക്കുന്നത് സംബന്ധിച്ച് സൂചന

മദ്ധ്യ വേനലവധിക്ക് സ്കൂൾ അടയ്ക്കുന്നത് സംബന്ധിച്ച് സൂചന VHSE Closing Date is 31/03/2018 Download Details
Recent posts

ജീവനക്കാരുടെ സേവന വിവരങ്ങൾ പരിശോധിക്കുന്നത് സംബന്ധിച്ചത്

ജീവനക്കാരുടെ സേവന വിവരങ്ങൾ പരിശോധിക്കുന്നത് സംബന്ധിച്ചത് Verification on  04-04-2018 Download Details

India Skills Kerala-2018

India Skills Kerala-2018 [Industrial Training Department Notification] ഇന്ത്യ സ്‌കില്‍സ് കേരള 2018 എന്ന പേരില്‍ നടത്തുന്ന തൊഴില്‍ നൈപുണ്യ മത്സരത്തില്‍ പങ്കെടുത്ത് രാജ്യത്തിന്റെ അഭിമാനതാരമാകാനുള്ള അവസരമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ലോകത്തിലെ സ്‌കില്‍സ് ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന വേള്‍ഡ് സ്‌കില്‍സ് കോംപറ്റീഷന്റെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്.കൊത്തു പണിയും പ്ലംബിങ്ങും മുതല്‍ മൊബൈല്‍ റോബോട്ടിക്‌സും വെബ്‌പേജ് ഡിസൈനിങ് മേക്കിങ്ങും അടക്കം 20 തൊഴില്‍ മേഖലകളിലെ നൈപുണ്യമാണ് വിലയിരുത്തപ്പെടുക.  അവസാനഘട്ടത്തില്‍ എത്തുന്നവര്‍ക്ക് ഒടുവില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു മത്സരിക്കാം. 21 വയസില്‍ താഴെയുള്ള ആര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. മാര്‍ച്ച് 18 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിവസം View Brochure   Visit Website : http://www.indiaskillskerala.com/   Download Details

BIMS : ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ.

BIMS : ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ. BIMS മുഖേന ഓരോ ശീർഷകത്തിലും ലഭിക്കുന്ന അലോട്ട്മെൻറ് തുക എന്താവശ്യത്തിനാണ് ലഭിച്ചിട്ടുള്ളത് എന്നറിയുന്നതിന് ഡയറക്ടറേറ്റിൽ നിന്നും മേഖലാ ആഫീസിൽ നിന്നുമായി ഇ-മെയിൽ മുഖാന്തിരം ലഭിച്ച ഉത്തരവുകളുമായി ഒത്തു നോക്കി അനുവദിച്ച തുക ശരിയാണോയെന്ന് ആദ്യം ഉറപ്പുവരുത്തേണ്ടതാണ്. ആയതിന് ഇ-മെയിൽ മുഖേന ലഭിക്കുന്ന ഉത്തരവുകൾ വരുന്ന മുറയ്ക്കൂ തന്നെ ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് സൂക്ഷിച്ചു വെയ്ക്കേണ്ടത് അത്യാവശ്യമാണ്. BlMS ൽ ഓരോ ശീർഷകത്തിലും അലോട്ട്മെന്റ് ലഭിക്കുന്നത് പരിശോധിക്കുന്നതിനായിview allotment എന്ന option ൽ ക്ലിക്ക് ചെയ്യക. ആയതിൽ നടപ്പു സാമ്പത്തിക വർഷത്തിനു താഴെയായി LIST എന്ന option ക്ലിക്ക് ചെയ്യുമ്പോൾ അലോട്ട്മെന്റ് ലഭിച്ച ശീർഷകങ്ങളും തുകയും കാണാവുന്നതാണ്‌. ഓരോ ശീർഷകത്തിലും എത്ര തവണ അലോട്ട്മെന്റ് വന്നാലും ശീർഷകത്തിനു നേരെ കാണുന്ന തുക വ്യത്യാസപ്പെടുക മാത്രമേയുള്ളൂ. ആയതിനാൽ ശീർഷകത്തിനു നേരെ നീല നിറത്തിൽ കാണുന്ന തുകയിൽ ക്ലിക്ക് ചെയ്താൽ ടി തുകയുടെ split up കാണാൻ സാധിക്കുന്നതാണ്. അലോട്മെന്റ് നം. വന്ന തീയതി, തുക, ഉത്തരവ് നം. എന്നിവ  ഇവിടെ കാണാവുന്നതാണ്. ഈ ഉത്തരവ് നം.

Free Job Training for NSS volunteers of VHSE

ഇതിലെ ക്രമനമ്പർ 2 കോഴ്സിന്റെ ബാച്ച് ഏപ്രിൽ 2 ന്  തുടങ്ങുന്നു. നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾക്ക് താത്പര്യമുള്ളവർക്ക് താഴെക്കാണുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാം. അവസാന തിയ്യതി മാർച്ച് 17. https://docs.google.com/forms/ d/e/ 1FAIpQLSfVACRzd1xIdUZ4kytGAb7D HIoaByRsaqNgsWtv7T_48axQcg/ viewform?c=0&w=1 Click Here to go

വിദ്യാലയ ഉദ്യാനങ്ങളിൽ കിളികൾക്കായി 'തണ്ണീർക്കുടങ്ങൾ' ഒരുക്കുക

വിദ്യാലയ ഉദ്യാനങ്ങളിൽ കിളികൾക്കായി 'തണ്ണീർക്കുടങ്ങൾ' ഒരുക്കുക വേനൽ കടുത്തതോടെ പക്ഷികളും ചെറുജീവികളും കുടിനീർ കിട്ടാതെ വലയുകയാണു.വിദ്യാലയങ്ങളിലെ ജൈവ വൈവിധ്യ ഉദ്യാനങ്ങളിൽ അവയ്ക്ക്ക്‌ കുടിനീർ നൽകാൻ സൗകര്യമൊരുക്കാവുന്നതാണു.അധ്യാ പകരും വിദ്യാർത്ഥികളും ചേർന്ന് അൽപം വാവട്ടമുള്ള മൺ കലങ്ങളിലോ പാത്രങ്ങളിലോ വെള്ളം നിറച്ച്‌ ഉദ്യാനത്തിലെയോ വിദ്യാലയ കാമ്പസ്സിലെ ഒഴിഞ്ഞ കോണുകളിലോ തണ്ണീർക്കുടങ്ങൾ ഒരുക്കിയാൽ ഈ കടും വേനലിൽ അവയ്ക്ക്ക്‌ അൽപമെങ്കിലും ആശ്വാസമാകും.വിദ്യാർത്ഥികൾ കഴിയുമെങ്കിൽ സ്വന്തം വീട്ടു വളപ്പിലും ഇത്തരം തണ്ണീർ പാത്രങ്ങൾ ഓരോ ദിവസവും വെള്ളം നിറച്ചു വയ്ക്ക്കാൻ ശ്രമിക്കണം.കിളികൾക്കും ചെറുജീവികൾക്കുമായി നമ്മുടെ വക എളിയ കരുതലാവട്ടെ ഈ തണ്ണീർക്കുടങ്ങൾ. കെ.വി.മോഹൻ കുമാർ. (പൊതുവിദ്യാഭ്യാസ ഡയറക്ടർ)