Skip to main content

BIMS : ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ.

BIMS : ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ.

BIMS മുഖേന ഓരോ ശീർഷകത്തിലും ലഭിക്കുന്ന അലോട്ട്മെൻറ് തുക എന്താവശ്യത്തിനാണ് ലഭിച്ചിട്ടുള്ളത് എന്നറിയുന്നതിന് ഡയറക്ടറേറ്റിൽ നിന്നും മേഖലാ ആഫീസിൽ നിന്നുമായി ഇ-മെയിൽ മുഖാന്തിരം ലഭിച്ച ഉത്തരവുകളുമായി ഒത്തു നോക്കി അനുവദിച്ച തുക ശരിയാണോയെന്ന് ആദ്യം ഉറപ്പുവരുത്തേണ്ടതാണ്. ആയതിന് ഇ-മെയിൽ മുഖേന ലഭിക്കുന്ന ഉത്തരവുകൾ വരുന്ന മുറയ്ക്കൂ തന്നെ ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് സൂക്ഷിച്ചു വെയ്ക്കേണ്ടത് അത്യാവശ്യമാണ്. BlMS ൽ ഓരോ ശീർഷകത്തിലും അലോട്ട്മെന്റ് ലഭിക്കുന്നത് പരിശോധിക്കുന്നതിനായിview allotment എന്ന option ൽ ക്ലിക്ക് ചെയ്യക. ആയതിൽ നടപ്പു സാമ്പത്തിക വർഷത്തിനു താഴെയായി LIST എന്ന option ക്ലിക്ക് ചെയ്യുമ്പോൾ അലോട്ട്മെന്റ് ലഭിച്ച ശീർഷകങ്ങളും തുകയും കാണാവുന്നതാണ്‌. ഓരോ ശീർഷകത്തിലും എത്ര തവണ അലോട്ട്മെന്റ് വന്നാലും ശീർഷകത്തിനു നേരെ കാണുന്ന തുക വ്യത്യാസപ്പെടുക മാത്രമേയുള്ളൂ. ആയതിനാൽ ശീർഷകത്തിനു നേരെ നീല നിറത്തിൽ കാണുന്ന തുകയിൽ ക്ലിക്ക് ചെയ്താൽ ടി തുകയുടെ split up കാണാൻ സാധിക്കുന്നതാണ്. അലോട്മെന്റ് നം. വന്ന തീയതി, തുക, ഉത്തരവ് നം. എന്നിവ  ഇവിടെ കാണാവുന്നതാണ്. ഈ ഉത്തരവ് നം. ഈ മെയിൽ മുഖേന ലഭിച്ച ഉത്തരവിന്റെ പകർപ്പുമായി ഒത്തു നോക്കി ഉത്തരവിൽ അനുവദിച്ച തുക തന്നെയാണ് Bl Mട ൽ ലഭിച്ചതെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. നോൺ വൊക്കേഷണൽ അധ്യാപക പരിശീലന ത്തിനു പങ്കെടുത്ത അധ്യാപകർക്കുള്ള TA യുടെ ഉത്തരവ് നം മാത്രം 2202-02-001-00-95-34-P V ശീർഷകത്തിൽ നൽകിയ allotment ൽ ചേർക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ദയവായി ശ്രദ്ധിക്കുക.

Comments

Popular posts from this blog

എൻട്രൻസ് സംശയങ്ങൾക്കു മറുപടി

* എനിക്ക് കേരളത്തിലെ എംബിബിഎസിൽ മാത്രമേ താൽപര്യമുള്ളൂ. നീറ്റിന് സിബിഎസ്‌ഇക്ക് യഥാസമയം അപേക്ഷിച്ചാൽ മതിയല്ലോ. ഇവിടത്തെ എൻട്രൻസ് കമ്മിഷണറെ നീ‌റ്റ് റാങ്ക് വന്നിട്ട് താൽപര്യം അറിയിച്ചാൽ പോരേ?* 🔳🔳 പോരാ. സിബിഎസ്‌ഇ നടത്തുന്ന ‘നീറ്റ്’ (NATIONAL ELIGIBILITY CUM ENTRANCE TEST – Under Graduate) അപേക്ഷയ്‌ക്കു പുറമേ, കേരള എൻട്രൻസ് കമ്മിഷണർക്കു ഫെബ്രുവരി 28ന് അകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഇതിന്റെ പ്രിന്റ് പ്രസക്തരേഖകൾ സഹിതം മാർച്ച് 31ന് അകം നിർദേശാനുസരണം കേരള എൻട്രൻസ് ഓഫിസിലെത്തിക്കുകയും വേണം.  * എൻട്രൻസ് പരീക്ഷാച്ചോദ്യങ്ങൾ സംസ്‌ഥാന ഹയർ സെക്കൻഡറി സിലബസ് അടിസ്‌ഥാനപ്പെടുത്തിയോ, അതോ സിബിഎസ്‌ഇ സിലബസ് പ്രകാരമോ?*  🔳🔳 എൻട്രൻസ് പരീക്ഷയുടെ സിലബസ് പ്രോസ്‌പെക്‌ടസിന്റെ 45–55 പുറങ്ങളിലുണ്ട്.  * കേരളത്തിലെ ഏതെങ്കിലും എൻജിനീയറിങ് കോളജിൽ ഫുഡ് ടെക്‌നോളജി ബിടെക്കിനു പഠിക്കാൻ സൗകര്യമുണ്ടോ?* 🔳🔳 ഉവ്വ്. ഫുഡ് ടെക്‌നോളജി (കോളജ് ഓഫ് ഫുഡ് ടെക്നോളജി, ചാലക്കുടി, വെറ്ററിനറി സർവകലാശാല / കേരള ഫിഷറീസ് സർവകലാശാല, പനങ്ങാട്, കൊച്ചി / ടികെഎം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌ന...

വൊക്കേഷണൽ ഹയർ സെക്കന്ററി പൊതു പരീക്ഷയുമായി ബന്ധപ്പെട്ട റെക്കോർഡുകൾ തയ്യാറാക്കുന്നത് സംബന്ധിച്ചു

വൊക്കേഷണൽ ഹയർ സെക്കന്ററി പൊതു പരീക്ഷയുമായി ബന്ധപ്പെട്ട റെക്കോർഡുകൾ തയ്യാറാക്കുന്നത് സംബന്ധിച്ചു Download Details

CE & PP സ്‌കോറുകൾ അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ചു്

Vocational Higher Secondary CE and PP score uploading വൊക്കേഷണൽ ഹയർ സെക്കന്ററി പൊതുപരീക്ഷ മാർച്ച് 2018  CE ,PP  സ്‌കോറുകൾ  അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ചു് . Download Details