വിദ്യാലയ ഉദ്യാനങ്ങളിൽ കിളികൾക്കായി 'തണ്ണീർക്കുടങ്ങൾ' ഒരുക്കുക
വേനൽ കടുത്തതോടെ പക്ഷികളും ചെറുജീവികളും കുടിനീർ കിട്ടാതെ വലയുകയാണു.വിദ്യാലയങ്ങളിലെ ജൈവ വൈവിധ്യ ഉദ്യാനങ്ങളിൽ അവയ്ക്ക്ക് കുടിനീർ നൽകാൻ സൗകര്യമൊരുക്കാവുന്നതാണു.അധ്യാ പകരും വിദ്യാർത്ഥികളും ചേർന്ന് അൽപം വാവട്ടമുള്ള മൺ കലങ്ങളിലോ പാത്രങ്ങളിലോ വെള്ളം നിറച്ച് ഉദ്യാനത്തിലെയോ വിദ്യാലയ കാമ്പസ്സിലെ ഒഴിഞ്ഞ കോണുകളിലോ തണ്ണീർക്കുടങ്ങൾ ഒരുക്കിയാൽ ഈ കടും വേനലിൽ അവയ്ക്ക്ക് അൽപമെങ്കിലും ആശ്വാസമാകും.വിദ്യാർത്ഥികൾ കഴിയുമെങ്കിൽ സ്വന്തം വീട്ടു വളപ്പിലും ഇത്തരം തണ്ണീർ പാത്രങ്ങൾ ഓരോ ദിവസവും വെള്ളം നിറച്ചു വയ്ക്ക്കാൻ ശ്രമിക്കണം.കിളികൾക്കും ചെറുജീവികൾക്കുമായി നമ്മുടെ വക എളിയ കരുതലാവട്ടെ ഈ തണ്ണീർക്കുടങ്ങൾ.
കെ.വി.മോഹൻ കുമാർ.
(പൊതുവിദ്യാഭ്യാസ ഡയറക്ടർ)
Comments
Post a Comment