* എനിക്ക് കേരളത്തിലെ എംബിബിഎസിൽ മാത്രമേ താൽപര്യമുള്ളൂ. നീറ്റിന് സിബിഎസ്‌ഇക്ക് യഥാസമയം അപേക്ഷിച്ചാൽ മതിയല്ലോ. ഇവിടത്തെ എൻട്രൻസ് കമ്മിഷണറെ നീറ്റ് റാങ്ക് വന്നിട്ട് താൽപര്യം അറിയിച്ചാൽ പോരേ?* 🔳🔳 പോരാ. സിബിഎസ്‌ഇ നടത്തുന്ന ‘നീറ്റ്’ (NATIONAL ELIGIBILITY CUM ENTRANCE TEST – Under Graduate) അപേക്ഷയ്‌ക്കു പുറമേ, കേരള എൻട്രൻസ് കമ്മിഷണർക്കു ഫെബ്രുവരി 28ന് അകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഇതിന്റെ പ്രിന്റ് പ്രസക്തരേഖകൾ സഹിതം മാർച്ച് 31ന് അകം നിർദേശാനുസരണം കേരള എൻട്രൻസ് ഓഫിസിലെത്തിക്കുകയും വേണം. * എൻട്രൻസ് പരീക്ഷാച്ചോദ്യങ്ങൾ സംസ്‌ഥാന ഹയർ സെക്കൻഡറി സിലബസ് അടിസ്‌ഥാനപ്പെടുത്തിയോ, അതോ സിബിഎസ്‌ഇ സിലബസ് പ്രകാരമോ?* 🔳🔳 എൻട്രൻസ് പരീക്ഷയുടെ സിലബസ് പ്രോസ്‌പെക്‌ടസിന്റെ 45–55 പുറങ്ങളിലുണ്ട്. * കേരളത്തിലെ ഏതെങ്കിലും എൻജിനീയറിങ് കോളജിൽ ഫുഡ് ടെക്‌നോളജി ബിടെക്കിനു പഠിക്കാൻ സൗകര്യമുണ്ടോ?* 🔳🔳 ഉവ്വ്. ഫുഡ് ടെക്‌നോളജി (കോളജ് ഓഫ് ഫുഡ് ടെക്നോളജി, ചാലക്കുടി, വെറ്ററിനറി സർവകലാശാല / കേരള ഫിഷറീസ് സർവകലാശാല, പനങ്ങാട്, കൊച്ചി / ടികെഎം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, എഴുകോൺ).
Comments
Post a Comment