NSQF Curriculum Steering Committee Decisions
*വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി തീരുമാനങ്ങൾ*
🔹🔸🔹🔸🔹🔸🔹🔸🔹🔸
*🔸NSQF ഐ.ടി.അധിഷ്ഠിതപഠനം ഇവ പരിഗണിച്ച് സ്കൂൾ പാഠ്യപദ്ധതിയിൽ ആവശ്യമായ ഭേദഗതി വരുത്തും.*
*🔸NSQF
(National Skill Qualification Framework) ദേശീയ നൈപുണി യോഗ്യത ചട്ടക്കൂട്
സംസ്ഥാന തലത്തിൽ നിലവിലുള്ള പാഠ്യപദ്ധതിയിൽ ഉൾച്ചേർത്ത് അധികഭാര മില്ലാത്ത
തരത്തിൽ നടപ്പിലാക്കുന്നതു സംബന്ധിച്ച് കരട് രൂപരേഖ നിർമ്മിക്കാൻ SCERT യെ
ചുമതലപ്പെടുത്തി.*
*🔸ഒൻപത്,
പത്ത് പാഠപുസ്തകങ്ങളിൽ വിഷയബന്ധിത തൊഴിൽ നൈപുണി ഉൾച്ചേർക്കുന്നതിന്
ആവശ്യമായ നടപടികൾ എടുക്കുന്നതിന് SCERT തയ്യാറാക്കുന്ന നിർദേശങ്ങൾ
കരിക്കുലം ഉപസമിതി ചർച്ച ചെയ്ത് സാധൂകരിക്കും.*
*🔸ദേശീയ
തലത്തിൽ നടപ്പിലാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ
വിദ്യാലയങ്ങളിൽ പ്രൈമറി തലം മുതൽ തൊഴിൽ മനോഭാവം രൂപികരിക്കാനാവുന്ന
നിർദ്ദേശവും ഉണ്ടാവുക.*
*🔸2018
ജൂൺ മുതൽ NSQF പ്രാവർത്തികമാക്കാനുള്ള നിർദ്ദേശം രൂപീകരിക്കാനാണ് Scert യെ
ചുമതലപ്പെടുത്തിയത്. SCERT റിപ്പോർട്ടിനനുസരിച്ച് സംസ്ഥാനത്ത്
തെരഞ്ഞെടുക്കപ്പെട്ട 25% സ്കൂളുകളിൽ പൈലറ്റായി ഈ പ്രോജക്ട് നടപ്പിലാക്കും.
സ്കൂളുകൾ പിന്നീട് തീരുമാനിക്കും.*
*🔸ഇത് സംബന്ധിച്ച് അധ്യാപകർക്ക് ഒരാശങ്കയും ഉണ്ടാകേണ്ടതില്ല.*
*🔸RTE
പ്രകാരമുള്ള പഠന ദിനങ്ങളും പ0ന മണിക്കൂറും വിദ്യാലയങ്ങളിൽ
ഉറപ്പുവരുത്തുന്നതിന് അവശ്യമായ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കാൻ
SCERTക്ക് നിർദ്ദേശം നൽകി. കലോത്സവം, മറ്റ് മേളകൾ തുടങ്ങിയ കോ- കരിക്കുലാർ
പ്രവർത്തനങ്ങൾ പ0നത്തിന്റെ ഭാഗമായി പരിഗണിക്കേണ്ടതാണ്.*
*🔸HSE ഐ ടി ഗണിത ലാബുമായി ബന്ധപ്പെട്ട് SCERT വികസിപ്പിച്ച മാർഗ്ഗരേഖ ഉപസമിതി നിർദേശത്തിനനുസരിച്ച് പരിഗണിക്കാൻ തീരുമാനിച്ചു.*
*🔸D.ed കോഴ്സിൻെറ പേര് ഡിപ്ളോമ ഇൻ എലിമെൻററി എഡ്യൂക്കേഷൻ D.eld എന്നാക്കാൻ തീരുമാനിച്ചു.*
Comments
Post a Comment