Skip to main content

India Skills Kerala-2018

India Skills Kerala-2018 [Industrial Training Department Notification]

ഇന്ത്യ സ്‌കില്‍സ് കേരള 2018 എന്ന പേരില്‍ നടത്തുന്ന തൊഴില്‍ നൈപുണ്യ മത്സരത്തില്‍ പങ്കെടുത്ത് രാജ്യത്തിന്റെ അഭിമാനതാരമാകാനുള്ള അവസരമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ലോകത്തിലെ സ്‌കില്‍സ് ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന വേള്‍ഡ് സ്‌കില്‍സ് കോംപറ്റീഷന്റെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്.കൊത്തുപണിയും പ്ലംബിങ്ങും മുതല്‍ മൊബൈല്‍ റോബോട്ടിക്‌സും വെബ്‌പേജ് ഡിസൈനിങ് മേക്കിങ്ങും അടക്കം 20 തൊഴില്‍ മേഖലകളിലെ നൈപുണ്യമാണ് വിലയിരുത്തപ്പെടുക.  അവസാനഘട്ടത്തില്‍ എത്തുന്നവര്‍ക്ക് ഒടുവില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു മത്സരിക്കാം. 21 വയസില്‍ താഴെയുള്ള ആര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. മാര്‍ച്ച് 18 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിവസം

View Brochure 


Visit Website : http://www.indiaskillskerala.com/

 Download Details

Comments

Popular posts from this blog

What Next After Plus Two

• Are you waiting for the 12 th results? • Now time for you to make a decision about your career • Plenty of options can often leave students confused and discouraged • To weed out the thorns of confusion, you first need to analyze your – interests, hobbies, inclination, potentiality and opportunities Download Details All Entrance Details at a Glance

എൻട്രൻസ് സംശയങ്ങൾക്കു മറുപടി

* എനിക്ക് കേരളത്തിലെ എംബിബിഎസിൽ മാത്രമേ താൽപര്യമുള്ളൂ. നീറ്റിന് സിബിഎസ്‌ഇക്ക് യഥാസമയം അപേക്ഷിച്ചാൽ മതിയല്ലോ. ഇവിടത്തെ എൻട്രൻസ് കമ്മിഷണറെ നീ‌റ്റ് റാങ്ക് വന്നിട്ട് താൽപര്യം അറിയിച്ചാൽ പോരേ?* 🔳🔳 പോരാ. സിബിഎസ്‌ഇ നടത്തുന്ന ‘നീറ്റ്’ (NATIONAL ELIGIBILITY CUM ENTRANCE TEST – Under Graduate) അപേക്ഷയ്‌ക്കു പുറമേ, കേരള എൻട്രൻസ് കമ്മിഷണർക്കു ഫെബ്രുവരി 28ന് അകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഇതിന്റെ പ്രിന്റ് പ്രസക്തരേഖകൾ സഹിതം മാർച്ച് 31ന് അകം നിർദേശാനുസരണം കേരള എൻട്രൻസ് ഓഫിസിലെത്തിക്കുകയും വേണം.  * എൻട്രൻസ് പരീക്ഷാച്ചോദ്യങ്ങൾ സംസ്‌ഥാന ഹയർ സെക്കൻഡറി സിലബസ് അടിസ്‌ഥാനപ്പെടുത്തിയോ, അതോ സിബിഎസ്‌ഇ സിലബസ് പ്രകാരമോ?*  🔳🔳 എൻട്രൻസ് പരീക്ഷയുടെ സിലബസ് പ്രോസ്‌പെക്‌ടസിന്റെ 45–55 പുറങ്ങളിലുണ്ട്.  * കേരളത്തിലെ ഏതെങ്കിലും എൻജിനീയറിങ് കോളജിൽ ഫുഡ് ടെക്‌നോളജി ബിടെക്കിനു പഠിക്കാൻ സൗകര്യമുണ്ടോ?* 🔳🔳 ഉവ്വ്. ഫുഡ് ടെക്‌നോളജി (കോളജ് ഓഫ് ഫുഡ് ടെക്നോളജി, ചാലക്കുടി, വെറ്ററിനറി സർവകലാശാല / കേരള ഫിഷറീസ് സർവകലാശാല, പനങ്ങാട്, കൊച്ചി / ടികെഎം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, എഴുകോൺ).