BIMS : ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ. BIMS മുഖേന ഓരോ ശീർഷകത്തിലും ലഭിക്കുന്ന അലോട്ട്മെൻറ് തുക എന്താവശ്യത്തിനാണ് ലഭിച്ചിട്ടുള്ളത് എന്നറിയുന്നതിന് ഡയറക്ടറേറ്റിൽ നിന്നും മേഖലാ ആഫീസിൽ നിന്നുമായി ഇ-മെയിൽ മുഖാന്തിരം ലഭിച്ച ഉത്തരവുകളുമായി ഒത്തു നോക്കി അനുവദിച്ച തുക ശരിയാണോയെന്ന് ആദ്യം ഉറപ്പുവരുത്തേണ്ടതാണ്. ആയതിന് ഇ-മെയിൽ മുഖേന ലഭിക്കുന്ന ഉത്തരവുകൾ വരുന്ന മുറയ്ക്കൂ തന്നെ ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് സൂക്ഷിച്ചു വെയ്ക്കേണ്ടത് അത്യാവശ്യമാണ്. BlMS ൽ ഓരോ ശീർഷകത്തിലും അലോട്ട്മെന്റ് ലഭിക്കുന്നത് പരിശോധിക്കുന്നതിനായിview allotment എന്ന option ൽ ക്ലിക്ക് ചെയ്യക. ആയതിൽ നടപ്പു സാമ്പത്തിക വർഷത്തിനു താഴെയായി LIST എന്ന option ക്ലിക്ക് ചെയ്യുമ്പോൾ അലോട്ട്മെന്റ് ലഭിച്ച ശീർഷകങ്ങളും തുകയും കാണാവുന്നതാണ്. ഓരോ ശീർഷകത്തിലും എത്ര തവണ അലോട്ട്മെന്റ് വന്നാലും ശീർഷകത്തിനു നേരെ കാണുന്ന തുക വ്യത്യാസപ്പെടുക മാത്രമേയുള്ളൂ. ആയതിനാൽ ശീർഷകത്തിനു നേരെ നീല നിറത്തിൽ കാണുന്ന തുകയിൽ ക്ലിക്ക് ചെയ്താൽ ടി തുകയുടെ split up കാണാൻ സാധിക്കുന്നതാണ്. അലോട്മെന്റ് നം. വന്ന തീയതി, തുക, ഉത്തരവ് നം. എന്നിവ ഇവിടെ കാണാവുന്നതാണ്. ഈ ഉത്തരവ് നം.